കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം. 2014 ലിൽ പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. അതുകൊണ്ടുതന്നെ കുടിപ്പകയാകാം കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് തല വെട്ടി മാറ്റപ്പെട്ടനിലയിൽ ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.