കാസർകോട്ടെ അണങ്കൂരില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട്ടെ അണങ്കൂരില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

കാസർകോട്: അണങ്കൂരില്‍ റോഡരികില്‍നിന്നും കണ്ടെത്തിയ പൊതിയിലുണ്ടായിരുന്നത് സ്‌ഫോടക വസ്തു തന്നെയാണെന്ന് പോലീസ്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു എന്ന നിഗമനത്തിൽ പോലീസ് എത്തിയത്. പ്ലാസ്റ്റിക് ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ചിനിലയിൽ തിരി അടക്കം ഉണ്ടായിരുന്നു. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പൊതി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെയാണ് അണങ്കൂര്‍ ദേശീയപാതക്കരികിലെ കല്ലിനു മുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍, അഡീ. എസ്.ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോംബ് സ്‌ക്വാഡിൻ്റെ സഹകരണത്തോടെ പൊതി പരിശോധിക്കുകയും സ്ഫോടക വസ്തുവാണെന്ന് ഉറപ്പിച്ചതോടെ പിന്നീട് ഇതിനെ നിർവീര്യമാക്കുകയാണുണ്ടായത്. കാസർകോട്ടെ ചില പ്രദേശങ്ങളിൽ ഫാസിസ്റ്റ് ശക്തികൾ മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം പോലീസ് ഗൗരവപൂർവ്വം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

0Shares