
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്ന ആവശ്യവുമായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടത്തിയ ഉപരോധത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായി. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിച്ചായിരുന്നു പൌരത്വ നിയമ ഭേദഗതിക്കെതിരായി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം.

ടി.ഇ അബ്ദുല്ലയാണ് കാസര്‍കോട് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. അഷ്‌റഫ് എടനീര്‍ അധ്യക്ഷതയും ടി.ഡി കബീര്‍ സ്വാഗതവും പറഞ്ഞു. സംസ്ഥാന മാകെയുള്ള സമര ഭാഗമായി ഇടുക്കി തൊടുപുഴയില്‍ ബി.എസ്.എന്‍.എല്‍ ഓഫീസും കോട്ടയത്തും. പത്തനംതിട്ടയിലും ഹെഡ് പോസ്റ്റ് ഓഫീസുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
കൊല്ലം ജില്ലയിലെ ചിന്നക്കട പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി .
