കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. നെല്ലിക്കുന്ന് ഫിര്‍ദൗസ് ക്വാര്‍ട്ടേഴ്സിലെ ഓട്ടോ ഡ്രൈവര്‍ സദ്ദാം എന്ന ഹുസൈന്റെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് കടയിലെ ജോലിക്കായി ബംഗലൂരുവിലേക്ക് പോയത്. ബംഗലൂരുവിലെത്തിയ റാഷിദ് വ്യാഴാഴ്ച രാത്രി റാഷിദ് വീട്ടിലേക്ക് വിളിച്ച് ബന്ധപ്പെട്ടിരുന്നു.
ചെറിയ പനിയുള്ളതായും വിഷമിക്കേണ്ടതില്ലെന്നും മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ച് കുഴഞ്ഞുവീണ് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗലൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് സ്വദേശി ബംഗലൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു