കാസര്‍കോട് വന്‍ തോതില്‍ ഓടക്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് വന്‍ തോതില്‍ ഓടക്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു.

കാസര്‍കോട്: ജില്ലയിലെ മലയോര മേഖലകളില്‍ വന്‍ തോതില്‍ ഓടക്കാടുകള്‍ വെട്ടിമാറ്റുന്നു. ഓട കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സൂചന. കഴിഞ്ഞ ദിവസം കൊന്നക്കാടിനു സമീപം ചൈത്രവാഹിനി പുഴക്കരയില്‍ ഒരു സംഘമാളുകള്‍ ഓട വെട്ടി കടത്താന്‍ ശ്രമിച്ചിരുന്നു.

ഇത് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞിരുന്നു. മലയോരത്തെ അരുവികളില്‍ ജലലഭ്യതയ്ക്ക് ഓടകാടുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഓടക്കാടുകളുടെ നാശം അരുവികളുടെ നാശത്തിനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

0Shares