‘കാസര്‍കോട് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല’ ; ശബരിമലയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

  • Post category:news
  • Reading time:1 min read
You are currently viewing ‘കാസര്‍കോട് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല’ ; ശബരിമലയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന്  പറഞ്ഞിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നത് നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് വച്ച് ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് തെറ്റായ പ്രചാരണം നടന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇത്തരം വാര്‍ത്തകള്‍ ശക്തിയായി നിഷേധിക്കുന്നു. കാസര്‍കോട് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല. അവിടെ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിക്കുകയും, കേന്ദ്ര നിയമ മന്ത്രിയെയും, ബി.ജെ.പിയുടെ കേന്ദ്ര പ്രകടന പത്രികയും ഉദ്ധരിച്ച്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഉണ്ടായത്. ആവശ്യമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം വേണമെന്ന് തന്നെയാണ് ബി.ജെ.പി നിലപാട്.

‘വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് തലം വരെയും ബി.ജെ.പി പോകുമെന്നും ശബരിമല കേസില്‍ റിവ്യൂ ഹര്‍ജിയില്‍ വിധി വന്നശേഷം വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കാം” എന്നുമാണ് ഞാന്‍ പറഞ്ഞത്. ‘സ്റ്റേറ്റ് നിയമത്തിന്‍റെ മൂന്നാം ചട്ടമാണ് സുപ്രീംകോടതി റദ്ദാക്കിയതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ നിയമം പാസാക്കണമെന്നും അതിനെ ബി.ജെ.പി പിന്തുണക്കും” എന്നുമാണ് ഞാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

 

0Shares