കാസര്‍കോട് റെയില്‍ പാളത്തില്‍ ഗര്‍ത്തം: തിരുവനന്തപുരം എക്‌സ്പ്രസ് നിര്‍ത്തിയിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് റെയില്‍ പാളത്തില്‍ ഗര്‍ത്തം: തിരുവനന്തപുരം എക്‌സ്പ്രസ് നിര്‍ത്തിയിട്ടു.

കാസര്‍കോട്: കാസര്‍കോട് റെയില്‍പാളത്തില്‍ ഗര്‍ത്തം കണ്ടെത്തി. കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലുള്ള ചിത്താരിയിലാണ് പാളത്തില്‍ ഒരുമീറ്ററോളം ആഴത്തില്‍ ഗര്‍ത്തം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മംഗലാപുരത്തേക്ക് പോകുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുകയാണ്.

രാവിലെ മലബാര്‍ എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടു മുമ്പാണ് കുഴി കണ്ടത്. അപകടം മനസ്സിലാക്കിയ ട്രാക്ക് മാന്‍ പടക്കം പൊട്ടിച്ച് കുഴിയുള്ള കാര്യം എഞ്ചിന്‍ ഡ്രൈവറെ അറിയിക്കുകയായിരുന്നു.

 

0Shares