കാസര്‍കോട്: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റെയിഞ്ച് പതിനഞ്ചാമത് ഇസ്ലാമിക കലാമത്സരം നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ ശനിയാഴ്ച രാവിലെ തുടക്കം കുറിച്ചു. നുബുദത്തുല്‍ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ ബങ്കരക്കുന്ന് ബി.എം അബ്ദുല്‍ റഹിമാന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.എ മഹമ്മൂദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത കേരള മുശാവറ അംഗം യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മദ്രസ മാനേജ് കമ്മിറ്റി സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് മുഹ്യദ്ധീന്‍ ജുമാ മസ് ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ പ്രാര്‍ത്ഥന നടത്തി.
കുന്നില്‍ അബ്ദുല്ല, ഹനീഫ് നെല്ലിക്കുന്ന്, എസ് പി സലാഹ്യദ്ദീന്‍, അബുബക്കര്‍ മുസല്യാര്‍..കുഞ്ഞാമു ഹാജി തൈവളപ്പ്, റഫീഖ് ദാരിമി, അബ്ദു തൈവളപ്പ്, ഹസൈനാര്‍ അഹ്‌സനി, അബുബക്കര്‍ മദനി, ഷാഫി തെരുവത്ത് അസ്ലം ഫൈസി ഹുസൈന്‍ മിസ് ബാഹി, ഇബ്രാഹിം കേളു വളപ്പ് സ്വാഗതവും മുഹമ്മ നാല് സ്റ്റേജുകളില്‍ നടക്കുന്ന ഇസ്ലാമിക കലാമത്സരത്തില്‍ റെയിഞ്ച് പരിധിയിലെ 26 -ഓളം മദ്രസകളില്‍ നിന്നും ആറുവിഭാഗങ്ങളില്‍ 61 ഇനങ്ങളിലായി 600 ല്‍ പരം വിദ്യാര്‍ഥികളും, അധ്യാപകരുമടങ്ങുന്ന മത്സരാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്. ഞായറാഴ്ച രാത്രി 7.30 ന് സമാപന സമ്മേളനം എം.എ. ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.വിജയികള്‍ക്ക് ട്രോഫികളും സമ്മാന വിതരണവും നിര്‍വ്വഹിക്കും.
കാസര്‍കോട് റെയിഞ്ച് ഇസ്ലാമിക കലാമത്സരത്തിന് ബങ്കരക്കുന്നില്‍ തുടക്കം