
ഇരിയണ്ണി / കാസർകോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ വിദ്യാര്‍ത്ഥികളുടെ പുരാവസ്തു ശേഖരങ്ങളുടെ പ്രദര്‍ശനം. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും തറവാടുകളില്‍ നിന്നുമാണ് പഴയകാലത്തെ കാര്‍ഷിക ഉപകരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ ശേഖരിച്ചത്.

ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് യൂണിറ്റ് നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ സഹകരണവുമുണ്ട് . നാട്ടിലെ പഴയ തറവാട് വീടുകളിൽ നിന്നും മറ്റും വിദ്യാര്‍ത്ഥികള്‍ ഇതിനോടകം നിരവധി പുരാവസ്തുക്കള്‍ ശേഖരിച്ചു.
സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്ന 13 മുതൽ 15 വരെയാണ് പ്രദര്‍ശനം. ഇതിനായി സംഘാടക സമിതി ഓഫിസിനോട് ചേര്‍ന്ന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
