കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; അറബി പ്രസംഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധിക ഹനാൻ അബ്ദുൾ സലാം

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; അറബി പ്രസംഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധിക ഹനാൻ അബ്ദുൾ സലാം

ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധികയ്ക്ക് ഹൈസ്കൂൾ വിഭാഗം അറബി പ്രസംഗത്തിൽ ഒന്നാം സ്ഥാനം. ആതിഥേയരായ ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹനാൻ അബ്ദുൾ സലാമാണ് ആസ്വാദകരുടെ നിറഞ്ഞ കയ്യടി നേടിയത്. വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ അമിത ഉപയോഗം എന്ന വിഷയത്തിലാണ് പ്രസംഗം നടത്തിയത്.

നായൻമാർമൂല തൻബീർ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനും പിതാവുമായ അബ്ദുൾ സലാമിന്റെ ശിക്ഷണത്തിലാണ് ഹനാന്‍ പ്രസംഗം പഠിച്ചത്. കഥാപ്രസംഗ മത്സരത്തിലും നേരത്തെ കഴിവ് തെളിയിച്ചിരുന്നു. വായനയെ ചെറുപ്പം മുതലേ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തുമ്മയുടെ ആട് ഏറെ ആകൃഷ്ടമായിരുന്നു. ആദ്യമായി സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻലഭിച്ച ആഹ്ളാദത്തിലാണ് ഈ 14 കാരി. മാതാവ് റസീറയുടെ എല്ലാ പിന്തുണയും ഈ കൊച്ചു കലാകാരിക്ക് ലഭിക്കുന്നുണ്ട്.

0Shares