കാസര്‍കോട് യുവതിയെ ഭര്‍ത്താവ് കൊന്ന് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം; പൊലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ നടത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് യുവതിയെ ഭര്‍ത്താവ് കൊന്ന് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം; പൊലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ നടത്തുന്നു

കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുകയാണ്.
പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. യുവതിയെ ഭര്‍ത്താവ് തന്നെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയെന്നാണ് പോലീസിന്‍റെ സംശയം.

കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, യുവാവിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ സൂചനകള്‍ ലഭിച്ചത്. പ്രമീള ആലപ്പുഴ സ്വദേശിനിയാണ്‌.

0Shares