കാസര്‍കോട് മേഖലയിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കി; പുണിഞ്ചിത്തായ തുളു അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മേഖലയിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കി; പുണിഞ്ചിത്തായ തുളു അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു

കാസര്‍കോട്: പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ കേരള തുളു അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കാസര്‍കോട് മേഖലയിലെ സ്‌കൂളുകളില്‍ മലായാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഉടന്‍ രാജിക്കത്ത് സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അക്കാദമിയുടെ ഒരുപരിപാടിയിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു എം.എല്‍.എയാണ് തുളുഅക്കാദമി ചെയര്‍മാനാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.എന്നാല്‍ അതുസംബന്ധിച്ച ഒരുകത്തുപോലും തനിക്ക് ലഭിച്ചിട്ടില്ല. അക്കാദമിയുടെ പല പരിപാടിയിലും പങ്കെടുത്ത തനിക്ക് ടി.എ യോ ഡി.എ യോ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പരിഭവം അറിയിച്ചു. തുളു അക്കാദമിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഇനി കന്നഡയ്ക്ക് വേണ്ടി മാത്രമായിരിക്കും തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം അറിയിച്ചു.

0Shares