കാസര്‍കോട് മുഹമ്മദ് സിനാന്‍ വധം: വിധി 31 ലേക്ക് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മുഹമ്മദ് സിനാന്‍ വധം: വിധി 31 ലേക്ക് മാറ്റി

കാസര്‍കോട്: പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസിന്റെ വിധി ഈ മാസം 31 ലേക്ക് മാറ്റി. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരുടെ ശിക്ഷാവിധിയാണ് മാറ്റിവെച്ചത്. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറയുക. 2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍കോട്ട് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്. വിധി പ്രഖ്യാപിക്കുമെന്നറിഞ്ഞ് ഇന്ന് രാവിലെ മുതല്‍ കോടതി വളപ്പില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയത്. ഒരാഴ്ച മുമ്പ് കേസിലെ മുഖ്യപ്രതി ജോതിഷിനു നേരെ വധശ്രമമുണ്ടായ സാഹചര്യം മുന്‍ നിര്‍ത്തി ചൊവ്വാഴ്ച വൈകീട്ട് മുതല്‍ കാസര്‍കോട് നഗര പരിസരങ്ങളില്‍ പോലിസ് പട്രോളിങ് ഏര്‍പെടുത്തിയിരുന്നു.

 

0Shares