കാസര്‍കോട് മുന്‍സിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; സ്വീകരണം നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് മുന്‍സിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; സ്വീകരണം നൽകി

കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് നെല്ലിക്കുന്ന് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരെഞ്ഞെക്കപ്പെട്ട കാസര്‍കോട് മുന്‍സിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

എസ്.ടി.യു സംസ്ഥാന ട്രെഷറർ മുഹമ്മദ്‌ അഷ്‌റഫ്‌, അബാസ് ബീഗം, ഹാരിസ് ബെദിര, ഹനീഫ് നെല്ലിക്കുന്ന് എന്നിവർ പ്രസംഗിച്ചു. നെല്ലിക്കുന്ന് ജമാ അത്ത് പ്രസിഡന്റ്‌ കുഞ്ഞാമു തൈവളപ്പ്, അഹ്‌മദ്‌ കുട്ടി, കമറുദ്ധീൻ തായൽ, അബ്ദു ബി.എച്ച്, അബ്ദുൽ റഹിമാൻ എന്‍.ഇ, മുഹമ്മദ്‌ കുഞ്ഞി ഈസ്റ്റ്‌, സഹീർ ആസിഫ്, റൗഫ്, മുസമ്മിൽ എസ്.കെ, ഫിറോസ്അട്ക്കത്ബയല്‍, റഷീദ് ഗസാലി നഗർ, ഖലീൽ ഷെയ്ഖ്, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, സാബിർ ജാവി, ഹാമി ബീഗം, താജു ബെൽകാട്, , റിഷാദ് പള്ളം, നൗഫൽ,ഇർഷാദ് എന്‍.എ, ഫാറൂഖ്, റിയാസ്, റഫീഖ് സഗു, എന്നിവർ സംബന്ധിസിച്ചു. യൂത്ത് ലീഗ് ശാഖ സെക്രട്ടറി അയാസ് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.

0Shares