കാസര്‍കോട് മാരത്തണ്‍ എപ്രില്‍ 29ന്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മാരത്തണ്‍ എപ്രില്‍ 29ന്

കാസര്‍കോട്: ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് മാരത്തണ്‍ എപ്രില്‍ 29ന് നടക്കും. രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കാണ് മത്സരം. പുരുഷ, വനിത വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും നല്‍കും. കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് പുരുഷ, വനിത വിഭാഗത്തില്‍ പ്രത്യേകമത്സരമുണ്ടാകും. ട്രോഫി സമ്മാനിക്കും. കഴിഞ്ഞ രണ്ട്‌വര്‍ഷം നടന്ന മാരത്തണില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഫോണ്‍: 9446673961, 9446981133.

0Shares