കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിച്ച് ഉത്തരേന്ത്യയില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ വയനാട് ലോക്‌സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക രാഹുല്‍ നല്‍കിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടിതമായ വ്യാജപ്രചരണവും ആരംഭിച്ചു കഴിഞ്ഞു. തുടക്കമിട്ടത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്.

രാജ്യത്തെ അപകടകാരിയായ വൈറസ് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു പ്രചരണം. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജപ്രചരണം ആരംഭിച്ചു കഴിഞ്ഞു. അതില്‍ പ്രധാനം കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗ് ഓഫീസിനെ വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസാക്കിയുള്ള പ്രചാരണമാണ് പുതിയത്.

https://www.facebook.com/ghargharyogi/posts/414346682459237

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസിനെയാണ് വയനാട്ടിലെ കോണ്‍ഗ്രസ് ഓഫീസായി ചിത്രീകരിക്കുന്നത്. ഗര്‍ ഗര്‍ യോഗി എന്ന് പേരുള്ള സംഘപരിവാര്‍ ഫേസ്ബുക്ക് ഹാന്‍ഡിലാണ് ആദ്യം ഇത് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന്‍ നിരവധി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പോസ്റ്റ് പലയിടത്തായി ഷെയര്‍ ചെയ്തു. ഫോട്ടോയില്‍ കാണുന്ന ഓഫീസിന് മുമ്പില്‍ തന്നെ ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസ് എന്ന് പേര് എഴുതിയിട്ടുണ്ട്. മുസ്ലിം ലീഗ് ചിഹ്നം കോണിയും ഓഫീസിന്‍റെ പേരിനൊപ്പമുണ്ട്.

മാത്രമല്ല, പാണക്കാട് സയ്യിദ് ശിഹാബലി തങ്ങളുടെ ചിത്രവും ഉണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയോ ചിഹ്നമോ നേതാക്കളുടെ ചിത്രമോ ഓഫീസില്‍ ഇല്ലാതിരുന്നിട്ടും ഇത് കോണ്‍ഗ്രസ് ഓഫീസാണെന്നാണ് പ്രചരിപ്പിക്കുന്നത്.

0Shares