കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളെ ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ആറുപഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത 10 ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ നല്‍കി. ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ബദിയഡുക്ക ഗ്രാമ പഞ്ചായത്തിലെ ജയ്‌സണ് താക്കോല്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹലീമ ഷിനൂന്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.ഡി.കബീര്‍, എ.എസ്.അഹമ്മദ്, മെമ്പര്‍മാരായ എച്ച്.സത്യശങ്കരഭട്ട്, എ.പ്രഭാശങ്കര, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാജേഷ്, ആസൂത്രണ ഉപാദ്ധ്യക്ഷന്‍ എം.എ.മുക്താര്‍, കാസര്‍കോട് ശിശുവകസന പദ്ധതി ആഫീസര്‍ ഇന്ദിര സംസാരിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു