കാസര്‍കോട് ബളാലില്‍ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്   ബളാലില്‍ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു

ബളാല്‍(കാസര്‍കോട്): റബ്ബര്‍ ടാപ്പിംഗിന് പോയ കര്‍ഷകന്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. ബളാല്‍ ആനമഞ്ഞളിലെ ജോസ്‌ മാടത്താനി (55)യാണ് ചൊവ്വാഴ്ച രാവിലെ സ്വന്തം പറമ്പില്‍ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ബളാല്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൂബി ജോസിന്റെ ഭര്‍ത്താവാണ്. ചൊവ്വാഴ്ച രാവിലെ ടാപ്പിംഗിന് പോയ ജോസ്‌ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റബ്ബര്‍ തോട്ടത്തില്‍ നടത്തിയ തിരച്ചിലിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ജസ്ന, ജീന, ജിന്റു, ജമിനി. മരുമക്കള്‍: ജിന്റോ ചിറ്റാരിക്കാല്‍ (ഗള്‍ഫ്), ജോമോന്‍ കുന്നുംകൈ (ഇന്ത്യന്‍ ആര്‍മി), അഭിലാഷ് ബളാല്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: പെണ്ണമ്മ, മാത്യു, സിസ്റ്റര്‍ ആനീസ് (ജര്‍മനി), സെലിന്‍, ചാക്കോച്ചന്‍, ഫാ. ഡോമിനിക്, പുഷ്പമ്മ, ജോര്‍ജ്.

0Shares