കാസര്‍കോട്: ബദിയടുക്കയില്‍ ആറാംക്ലാസുകാരനായ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് പന്ത്രണ്ടുകാരനെ സ്റ്റാഫ് മുറിയില്‍ കൊണ്ടുപോയി മൂന്നാം മുറക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വേദനകൊണ്ട് പുളഞ്ഞ വിദ്യാര്‍ഥി നേരെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. കുട്ടിയുടെ മുഖത്ത് അടിയേറ്റ പാടുണ്ട്. സംഭവം നാട്ടുകാര്‍ അറിഞ്ഞതോടെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ സ്വാധീനിച്ച് പരാതി ഒഴിവാക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നതായാണ് സൂചന. 
സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാന്‍ തുടങ്ങിയതോടെ അധ്യാപകര്‍ വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിക്ക് നേരിട്ട പീഢനം സംബന്ധിച്ച് മറ്റുകുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാനൊരുങ്ങുകയാണ്.