കാസര്‍കോട് ഫെസ്റ്റ് വ്യാഴാഴ്ച തുടങ്ങും; കുട്ടികളെയും കുടുംബത്തെയും ചിരിപ്പിക്കാന്‍ അമേരിക്കന്‍ പാവയെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഫെസ്റ്റ് വ്യാഴാഴ്ച തുടങ്ങും; കുട്ടികളെയും കുടുംബത്തെയും ചിരിപ്പിക്കാന്‍ അമേരിക്കന്‍ പാവയെത്തി

കാസര്‍കോട്: പടന്ന ഐഡിയല്‍ കള്‍ച്ചറല്‍ ആന്റ് ചാരിറ്റി സൊസൈറ്റി സംഘം സംഘടിപ്പിക്കുന്ന കാസര്‍കോട് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. ഈമാസം 16 വരെ കാസര്‍കോട് സ്പീഡ് വേ മൈതാനത്താണ് പരിപാടി. ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാദിവസവും രാത്രിയില്‍ കലാപരിപാടികള്‍ അരങ്ങേറും. നാളെ വൈകീട്ട് ഏഴിന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഫെസ്റ്റ് ഔപചാരീകമായി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എ.ഡി.എം, എസ്.പി മറ്റുജനപ്രതിനിധികള്‍ ചടങ്ങിനെത്തും. പുഷ്പമേളയും പുസ്തകോല്‍സവവും കണ്‍സ്യൂമര്‍ പ്രദര്‍ശനവും ഗൃഹോപകരണ, ഖാദി കൈത്തറി ഉല്‍പന്ന, കരകൗശല, കാര്‍ഷീക വ്യാപാര ഉല്‍പന്നങ്ങളും ഫെസ്റ്റിലുണ്ട്. പൂര്‍ണമായും ശീതീകരിച്ച 15000 അടി വിസ്തൃതിയിലുള്ള വേദിയിലാണ് മേള ഒരുക്കുന്നത്. അമേരിക്കന്‍ പാവ, കൃത്രിമ പ്രേതാലയ ഗോസ്റ്റ് ഹൗസ്, മരഞ്ഞുരുകി വീഴുന്ന കാശ്മീര്‍ താഴ് വര തുടങ്ങിയവ കുട്ടികളെയും മുതിര്‍ന്നവരേയും ഏറെ ആകര്‍ഷകമാക്കും.ആഹാരമേള, അലങ്കാരമല്‍സ്യങ്ങള്‍, അപൂര്‍വ ഇനം പൂച്ചകള്‍ തുടങ്ങിയവയും മേളയെ ആകര്‍ഷകമാക്കും. വൈകീട്ട് നാലുമുതല്‍ രാത്രി പത്തുവരേയാണ് ഫെസ്റ്റ്. മുതിര്‍ന്നവര്‍ക്കും അമ്പതും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ്. അബ്ദുല്‍ മജീദ്, കെ.എം.സി താജുദ്ദീന്‍, കെ.എം മുഹമ്മദ് ഷെരിഫ്, യു ഷാജി സംബന്ധിച്ചു.

0Shares