കാസര്‍കോട് പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാഷിം (ദേശാഭിമാനി) പ്രസിഡണ്ടായപ്പോള്‍ സെക്രട്ടറിയായി ജനയുഗത്തിലെ കെ. വി പത്മേഷും ട്രഷററായി കൈരളി ചാനലിലെ ഷൈജു പിലാത്തറയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: കെ. കെ അനീഷ് (മീഡിയാവണ്‍ – വൈസ് പ്രസിഡന്റ്), പ്രദീപ് നാരായണന്‍ (ഇ ടി.വി – ജോ. സെക്രട്ടറി). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ജിതേന്ദ്ര ഡി. കെ (ജയ് ഹിന്ദ് ), പുരുഷോത്തമ (വിജയ കര്‍ണാടക), എ. പി വിനോദ് (തേജസ്).

0Shares