കാസര്‍കോട് പ്രസ്‌ക്ലബിന്റെ കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് പ്രസ്‌ക്ലബിന്റെ കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബിന്റെ സെക്രട്ടറിയായിരുന്ന കെ കൃഷ്ണന്റെ സ്മരണക്കായി പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. ജില്ലയിലെ പ്രാദേശിക കേബിള്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത മികച്ച ജില്ലാ വികസനവാര്‍ത്തകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. വാര്‍ത്ത ചിത്രീകരിച്ച ക്യാമറാമാന്മാര്‍ എന്‍ട്രികള്‍ ജനുവരി ഏഴിനകം സമര്‍പ്പിക്കണം. 2017 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പ്രക്ഷേപണം ചെയ്ത മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തകള്‍ ബ്യൂറോചീഫിന്റെ സാക്ഷ്യപത്രം സഹിതം അയക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രി വരെ നല്‍കാം. കാഷ് അവാര്‍ഡും മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് ജനുവരി അവസാനവാരം പ്രസ്‌ക്ലബില്‍ നടക്കുന്ന കെ കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും. വിലാസം: സെക്രട്ടറി, പ്രസ്‌ക്ലബ്, പുതിയ ബസ്‌സ്റ്റാന്റ്, കാസര്‍കോട്. ഫോണ്‍: 9447459861.

0Shares