കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം; അക്രമത്തിന് പിന്നില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകരെന്ന് സൂചന

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം; അക്രമത്തിന് പിന്നില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകരെന്ന് സൂചന

കാസര്‍കോട്: കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അക്രമികള്‍ വാഹനത്തിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു.

മര്‍ദ്ദനമേറ്റവര്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. നിലവില്‍ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് വരുന്നവരെയാണ് ഏഴംഗസംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്. തുടര്‍ന്ന് അക്രമികള്‍ പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളയുകയായിരുന്നു.

0Shares