കാസര്‍കോട് നഗരഭയില്‍ വിജിലന്‍സ് പരിശോധന നടത്തി.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരഭയില്‍ വിജിലന്‍സ് പരിശോധന നടത്തി.

കാസര്‍കോട്: സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായി വിജിലന്‍സ് സംഘം ഇന്ന് കാസര്‍കോടെത്തി. ഡി.വൈ.എസ്.പി കെ.വി രഘുറാമിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയില്‍ പരിശോധന നടന്നത്. ഭവനനിര്‍മ്മാണ പദ്ധതി, കെട്ടിട നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് പരസ്യബോര്‍ഡ് സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു. ജില്ലാ വ്യവസായ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഈശ്വര നായകിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്.

0Shares