കാസര്‍കോട് നഗരത്തിലെ ബാറില്‍ വന്‍ തീപിടുത്തം; അപകടത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്ന് പ്രാഥമീക നിഗമനം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരത്തിലെ ബാറില്‍ വന്‍ തീപിടുത്തം; അപകടത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്ന് പ്രാഥമീക നിഗമനം

കാസര്‍കോട്: നഗരത്തിലെ അണങ്കൂരില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്‍ വന്‍ തീപിടുത്തം. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമീക നിഗമനം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ഹോട്ടല്‍ ഹൈവേ കാസ്റ്റിലാണ് സംഭവം.ഒന്നാംനിലയിലുള്ള ബാറിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് തീ മറ്റുമുറികളിലേക്കും പടരുകയായിരുന്നു. നിരവധി മദ്യകുപ്പിക്കള്‍ തീപിടുത്തത്തില്‍ പൊട്ടിത്തെറിച്ചു. രാവിലെ തീയും പുകയും കണ്ട ജീവനക്കാര്‍ വാതില്‍ തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍  ഫയര്‍ഫോഴ്‌സിനെയും പോലിസിനെയും വിവരമറിയിച്ചു. കാസര്‍കോട് യൂനിറ്റില്‍ നിന്നെത്തിയ ജീവനക്കാര്‍ ഒരുമണിക്കൂര്‍ കൊണ്ട് തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

0Shares