കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. പുത്തരിയടുക്കം സ്വദേശി സന്തോഷ്‌കുമാര്‍(32)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബന്ധു ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച പുലര്‍ച്ചെ പിലിക്കോട് മട്ടലായിലാണ് സംഭവം.
