കാസര്‍കോട് തെങ്ങിന്‍ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് തെങ്ങിന്‍ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

കാസര്‍കോട്: കാസര്‍കോട് ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ തെങ്ങിന്‍ പറമ്പില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. തെങ്ങുകള്‍ക്ക് വെള്ളമൊഴിക്കാന്‍ വന്ന ജോലിക്കാരനാണ് പറമ്പിന്റെ ഗേറ്റിന്റെ സമീപത്ത് തലയോട്ടി കണ്ടെത്തിയത്. ശരീരത്തിന്റെ മറ്റ് അവശിഷ്ട്ങ്ങളൊന്നും തന്നെ ലഭ്യമല്ല. തലയോട്ടി എങ്ങനെയാണ് ഇവിടെ എത്തിയതെന്ന കാര്യം വ്യക്തമല്ല. കണ്ടെത്തിയ തലയോട്ടിക്ക് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്.

 

0Shares