കാസര്‍കോട് ജില്ലാ പോലിസിന്റെ ‘വേഗം’ റിലീസിനൊരുങ്ങുന്നു; അഭിനേതാക്കള്‍ വേറാരുമല്ല; തൊണ്ടിയും മുതലും ദൃസാക്ഷിയിലെ പോലിസുകാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ പോലിസിന്റെ ‘വേഗം’ റിലീസിനൊരുങ്ങുന്നു; അഭിനേതാക്കള്‍ വേറാരുമല്ല; തൊണ്ടിയും മുതലും ദൃസാക്ഷിയിലെ പോലിസുകാര്‍

കാസര്‍കോട്: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിയും മുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയരായ കാസര്‍കോട്ടെ ഏഴുപോലിസുകാര്‍  അഭിനയിച്ച്  ഒരുക്കിയ ‘വേഗം’ റിലീസിനൊരുങ്ങുന്നു. സി.ഐ സിബി തോമസ് നായകനായ ചിത്രം നിര്‍മിക്കുന്നത് കാസര്‍കോട് ജില്ലാ പോലിസ് വകുപ്പ് തന്നെ. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രം ഹെല്‍മെറ്റിടാതെ വണ്ടിയോടിക്കുക, മദ്യപിച്ച് വണ്ടിയോടിക്കുക തുടങ്ങിയ ട്രാഫിക് ലംഘനത്തിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ കാട്ടിത്തരുന്നു.മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ അമിത സ്‌നേഹം കാരണം തന്റെ മകന് ബൈക്ക് വാങ്ങിക്കൊടുക്കുകയും അശ്രദ്ധയില്‍ വണ്ടിയോടിച്ച് അപകടത്തില്‍പെട്ട് ആശുപത്രിയിലാകുകയും പിന്നീട് മരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു ഡോക്ടര്‍ അപകടത്തില്‍പെട്ടുവരുന്നവരുടെ ബന്ധുക്കള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി റോഡ് സുരക്ഷയുണ്ടാക്കാനുള്ള ശ്രമവും ചിത്രത്തിലുണ്ട്. പതിനഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാബുദാസ് കോടോത്താണ്. വിജയന്‍ പേരിയ പ്രൊഡക്ഷന്‍ കട്രോളറായ ചിത്രത്തിന്റെ ക്യാമറ ഷിജുനൊസ്റ്റാള്‍ജിയ ആണ്. അടുത്തമാസം യൂട്യൂബിലും ഫേസ്ബുക്കിലും ചിത്രം റിലീസ് ചെയ്യും.

0Shares