കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്റെ പേരില്‍ അപരന്‍ രംഗത്ത്; പരാതിയുമായി ഇന്ത്യന്‍ കോച്ചും അന്തര്‍ശീയ താരവും

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്റെ പേരില്‍ അപരന്‍ രംഗത്ത്; പരാതിയുമായി ഇന്ത്യന്‍ കോച്ചും അന്തര്‍ശീയ താരവും

കാസര്‍കോട്: കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്റെ പേരില്‍ കാസര്‍കോട്ട് വ്യാജ സംഘടന പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ കോച്ച് ഇ ഭാസ്‌കരനും അന്തര്‍ശീയ താരം ജഗദീഷ് കുമ്പളയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അഖിലേന്ത്യാ കബഡി ഫെഡറേഷനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിനും പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. സംസ്ഥാന കബഡി അസോസിയേഷന്റെയും സ്‌പോര്‍ട്ട്‌സ് കേരള കൗണ്‍ലിന്റെയും നിരിക്ഷകര്‍ പങ്കെടുത്ത യോഗത്തിലാണ് കാസര്‍കോട് ജില്ലാ കബഡി അസോസിയേഷനിലെ പുതിയ ഭരണസമിതിയെ 2016 ല്‍ തിരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റായി പ്രവീന്‍ രാജിനെയും സെക്രട്ടറിയായി സുധീര്‍ കുമാറിനെയും തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷമായി ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പുകളും കോച്ചിങ് ക്യാംപുകളും നടത്തിവരികയാണ്. അതിനിടേയാണ് ഒരുപ്രമുഖ പത്രസ്ഥാപനത്തെ കൂട്ടുപിടിച്ച് ജില്ലാ കബഡി അസോസിയേഷന്റെ പേരില്‍ പുതിയ സംഘടന പ്രത്യക്ഷപ്പെട്ടത്. മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലര്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമാന്തര സംഘടന കായിക താരങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണം തുടങ്ങിയത്. സമാന്തരമായി സംഘടന രൂപീകരിക്കുന്നത് കായിക താരങ്ങളുടെ ഭാവി ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ളതാണെന്നും യഥാര്‍ഥ സംഘടന കായിക താരങ്ങള്‍ തിരിച്ചറിയണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കബഡി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രവീന്‍രാജും സെക്രട്ടറി സുധീര്‍ കുമാറും സംബന്ധിച്ചു.

0Shares