കാസര്‍കോട് ജില്ലയില്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സ്ഥലങ്ങളില്‍ മണ്ണെടുക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പെര്‍മിറ്റ്‌ നല്‍കണം: ജില്ലാവികസന സമിതിയോഗം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സ്ഥലങ്ങളില്‍ മണ്ണെടുക്കുന്നതിന്  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പെര്‍മിറ്റ്‌ നല്‍കണം:  ജില്ലാവികസന സമിതിയോഗം

കാസര്‍കോട്: ജില്ലയില്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള സ്ഥലങ്ങളില്‍ മണ്ണെടുക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ലാന്‍ഡ് ഡവല്പമെന്റ് പെര്‍മിറ്റ് നല്‍കണമെന്ന് ജില്ലാവികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ലാന്‍ഡ് ഡവല്പമെന്റ് പെര്‍മിറ്റ് സഹിതം അപേക്ഷിച്ചാല്‍ ട്രാന്‍സിറ്റിപാസ് നല്‍കുന്നതിന് ജിയോളജിസ്റ്റ് യുക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

300 സ്‌ക്വയര്‍ മിറ്ററിനു മുകളില്‍ മണ്ണെടുക്കുന്നതിന് സ്പഷ്ടിക്കരണത്തിനായി ജില്ലാപ്ലാനിംഗ് ഓഫീസര്‍ സര്‍ക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്. 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള ഗൃഹനിര്‍മ്മാണത്തിന് സ്ഥലം നിരപ്പാക്കി മണ്ണ് നീക്കം ചെയ്യുന്നതിന് ക്വാറിംഗ് പെര്‍മിറ്റ് ആവശ്യമില്ല. അതിനാല്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുളള വീടുകള്‍ നിര്‍മ്മിക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിന് വികസന പെര്‍മിറ്റ് അനുവദിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായസ് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, ഗ്രാമപഞ്ചായത്ത് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, എ ഡി എം സി ബിജു, ലീഡ് ബാങ്ക് മാനേജര്‍ കണ്ണന്‍, എംപി യുടെ പ്രതിനിധി അഡ്വ.ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനീംഗ് ഓഫീസര്‍ എസ്.സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

0Shares