
കാസര്‍കോട്: ജില്ലയില്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ ബഹിഷ്‌ക്കരിച്ച് സി.പി.ഐ.എം .ജില്ലയില്‍ മന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് സി.പി.ഐ.എം ജനപ്രധിനിധികള്‍ ഉള്‍പ്പടെ വിട്ടു നിന്നു. ഇന്ന് കാസര്‍കോട് നടന്ന ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ വിതരണോ ഘാടനത്തില്‍ പി.കരുണാകരന്‍ എം.പി, ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ,തൃക്കരിപൂര്‍ എം.എല്‍.എ എം.രാജഗോപാല്‍ ,കാഞ്ഞങ്ങാട് നരസഭ ചെയര്‍മാന്‍ വി.വി.രമേന്‍, വി .പി പി മുസ്തഫ, ഇ. പത്മാവതി ഉള്‍പ്പടെ എട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി സി.പി.ഐ.എമ്മിന്റെ ജന പ്രതിനിധികള്‍ വിട്ടുനിന്നു .

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നടന്ന ആശുപത്രി കെട്ടിടോത്ഘാടനത്തില്‍ നിന്നും സി.പി.ഐ .എമ്മിന്റെ പ്രാദേശിക നേതാക്കള്‍ വിട്ടു നിന്നിരുന്നു. തോമസ്സ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെതിരെ സോഷ്യല്‍ മീഡിയ വഴി ജില്ലയില്‍ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ വ്യപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു .ഇതിന് തൊട്ടു പിന്നാലെയാണ് മന്ത്രിയുടെ പരിപാടികളില്‍ നിന്നും സി.പി.ഐ എം നേതാക്കളുടെ അപ്രഖ്യാപിത ബഹിഷ്‌ക്കരണവും.
