ഉദുമ: കാസര്‍കോട് ജില്ലയിലെ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും പോലിസ് അനാസ്ഥ തുടരുന്നു. കേസന്വേഷിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം തന്നെ പോലിസിനെതിരേ സമരം സംഘടിപ്പിക്കുന്നത്. കാട്ടിയടുക്കത്ത് വീട്ടമ്മ ദേവകി വധം നടന്ന് ഒരു വര്‍ഷമായ സാഹചര്യത്തില്‍ കൊലപാതകിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പെരിയാട്ടടുക്കത്ത് സത്യാഗ്രഹം നടത്തി. 2017 ജനുവരി 12നാണ് കാട്ടിയടുക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയായ ദേവകി കൊല്ലപ്പെടുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ദാമോധരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയത്.എസ് പി രാജീവിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമനാണ് കേസ് അന്വേഷിക്കുന്നത്. എന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തല്‍ ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.
സത്യാഗ്രഹം സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവകി വധത്തില്‍ ജില്ലയിലെ ബി.ജെ.പി രാഷ്ട്രീയ മുതലടുപ്പിന് വേണ്ടി ദുഷ്ടലാക്കത്തോടുള്ള ശ്രമങ്ങള്‍ അപലപനീയമെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ്ക്കുഞ്ഞി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമന്‍, ഇ പത്മാവതി, കെ മണികണ്ഠന്‍, എം ഗൗരി, പി ഇന്ദിര, സെക്രട്ടറി പി മണിമോഹന്‍, ടി നാരായണന്‍, എം കുമാരന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, എവി ശിവപ്രസാദ്, വി ഗീത എന്നിവര്‍ സംസാരിച്ചു. അജയന്‍ പനയാല്‍ സ്വാഗതവും ബി മോഹനന്‍ നന്ദിയും പറഞ്ഞു.ദേവകിയുടെ മക്കള്‍, സഹോദരന്‍, പേരമക്കള്‍, ബന്ധുക്കളടക്കം നൂറുകണക്കിന് പേര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലയിലെ സ്ത്രീകളുടെ കൊലപാതകക്കേസില്‍ പോലിസിന് പരാജയം; കാട്ടിയടുക്കത്ത് ദേവകി ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം നടത്തി