
ഗ്യാംഗ്സ് ഒഫ് ബന്തടുക്ക വിജയ് ബാബു നിർമ്മിക്കാൻ പോകുന്ന പുതിയ സിനിമയാണ്. മുൻപ് നിർമ്മിച്ച് വിജയിച്ച അങ്കമാലി ഡയറീസ് ഒരു മിഡിൽ അർബൻ മുവിയായിരുന്നുവെങ്കിൽ ബന്തടുക്ക ഒരു റിമോർട്ട് റൂറൽ ഗ്യാങ്ങുകളുടെ കഥയാണ്.. കാസര്‍കോട് ജില്ലയിലെ വടക്കുകിഴക്കൻ അതിർത്തി ഗ്രാമമാണ് ബന്തടുക്ക. അത് കഴിഞ്ഞാൽ കർണ്ണാടക വനമേഖലയാണ്. ചിത്രത്തിന്‍റെ ഇതിവൃത്തം ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ലങ്കിലും 40 വർഷം നീണ്ടു നിന്ന കുടിപ്പകയുടെ ചരിത്രമാണന്ന് ഒരു സൂചന കിട്ടുന്നുണ്ട്.

സ്ക്രിപ്റ്റ് കേട്ട മാത്രയിൽ തന്നെ ഈ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിർമ്മാതാവ് വിജയ് ബാബു പറയുന്നു.. നിസാം റാവുത്തരാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. അനീഷ് അൻവറാണ് സംവിധായകൻ. നിസാമിന്‍റെയും അനീഷിന്‍റെയും വർഷങ്ങളുടെ സ്വപനവും പ്രയക്തവുമാണ് ചിത്രമെന്നും വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നതെന്നും സോഷ്യൽ മീഡിയായിലുടെ ഇരുവരുടെയും ചിത്രം പങ്കുവച്ച് സംവിധായകൻഅനിഷ് അൻവർ പറയുന്നു.
കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനായി മലബാർ മേഖലയിലെ ഓഡിഷൻ കണ്ണൂരിൽ വച്ച് ജൂൺ 9 ന് നടത്താനുള്ള പരസ്യവും ഫ്രൈഡേ മുവി ഹൗസ് പുറത്തുവിട്ടിട്ടുണ്ട്.. 2 5 നും 55 നും ഇടയിൽ പ്രായമുള്ള 15 ഓളം പുതുമുഖങ്ങൾക്കാണ് അവസരം നൽകുക.. മിക്കവരും നായക ,നായിക കഥാപാത്രങ്ങളായിരിക്കുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നുണ്ട്.. വളരെ വർഷങ്ങൾ നീണ്ട ഈ സ്വപ്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്.. ഓഡീഷനലുകൾക്ക് ശേഷമായിരിക്കും താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയെന്നും അണിയറ പ്രവർത്തകർ പറയുന്നു.
https://www.facebook.com/photo.php?fbid=2290271087728881&set=a.906750412747629&type=3&theater
