
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2019-20 ലെ വാര്‍ഷിക പദ്ധതി രേഖ പരിഷ്‌ക്കരിച്ചു. ഈ പദ്ധതികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വച്ച് ഉടന്‍ തന്നെ നിര്‍വഹണം ആരംഭിക്കാന്‍ ഡി. പി. സി ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനമായി. 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖ രണ്ട് തവണ പരിഷ്‌ക്കരിച്ചു.

കാഞ്ഞങ്ങാട് നഗരസഭയുടെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍, ലേബര്‍ ബജറ്റ് എന്നിവയ്ക്കും യോഗത്തില്‍ അംഗീകാരമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീര്‍ യോഗത്തില്‍ അധ്യക്ഷനായി.
ഹരിത കേരളം മിഷന്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന ഹരിതമുറ്റം, പെന്‍ഫ്രണ്ട്, പച്ചതുരുത്ത് എന്നിവ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷണന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഹര്‍ഷാദ് വോര്‍ക്കാടി, ഡോ.വി. പി. പി. മുസ്തഫ, ഇ.പത്മാവതി, ഫരീദ സക്കീര്‍ അഹമ്മദ്, മുംതാസ് സമീറ,പുഷ്പ അമേക്കല, ഷാനവാസ് പാദൂര്‍, എ.എ ജലീല്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ രാധിക, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.
