കാസര്‍കോട് ജനറന്‍ ആശുപത്രിയിലെ റിട്ട ദന്ത ഡോക്ടര്‍ മുഹമ്മദ് ശെരീഫ് അന്തരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജനറന്‍ ആശുപത്രിയിലെ റിട്ട ദന്ത ഡോക്ടര്‍  മുഹമ്മദ് ശെരീഫ് അന്തരിച്ചു

ഉദുമ: ആലിയ മാനേജിങ്ങ് കമ്മിറ്റി ട്രഷററായിരുന്ന ഉദുമ നാലാംവാതുക്കലിലെ ഡോ: മുഹമ്മദ് ശെരീഫ് (81) നിര്യാതനായി. കാസര്‍കോട് ജനറന്‍ ആശുപത്രിയിലെ റിട്ട. ദന്ത ഡോക്ടറായിരുന്നു തുടര്‍ന്ന് 25 വര്‍ഷം കാസര്‍കോട് ഡന്റല്‍ ക്ലിനിക്ക് നടത്തിയിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബ് സ്ഥാപക വൈസ് പ്രസിഡന്റായിരുന്നു. പരേതനായ യു.പി. മാഹിന്‍ ഹാജിയുടെ മകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍:ശംസുദ്ദീന്‍ ശെരീഫ്, സഫറുദ്ദീന്‍ ശെരീഫ്, ഖമറുന്നിസ, മെഹ്‌റുന്നിസ, സഹറുന്നിസ. മരുമക്കള്‍: അബൂബക്കര്‍ സിഎം, അബ്ദുല്‍ റസാഖ് ബേക്കല്‍, അബ്ദുല്‍ ലത്വീഫ് തെക്കില്‍, റസ് ലീന, നിഹ് ല. സഹോദരങ്ങള്‍: ഉബൈദുല്ല ശെരീഫ്, ഡോ: അഹ്മദ് ശെരീഫ്, അബ്ദുല്‍ ഖാദര്‍ ശെരീഫ്, അബ്ദുല്‍ ഹഖീം ശെരീഫ്, അബ്ദുല്‍ റഹ്മാന്‍ ശെരീഫ്, അബ്ദുല്ല ശെരീഫ്, ഇബ് റാഹീം ശെരീഫ്, സഫിയ, ബീഫാത്തിമ, ഖൈറുന്നിസ.

0Shares