
കാസർകോട്: കഴിഞ്ഞ ദിവസം പിലാത്തറയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ്, ക്യാമറാമൻ സുനിൽ എന്നിവരെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ,)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.സുരേഷൻ ഉദ്ഘാടനം ചെയ്തു.വിനോയ് മാത്യു. മുജീബ് പ്രസംഗിച്ചു.ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. അബുൽ റഹ്മാൻ ആലൂർ, ദേവദാസ് പാറക്കെട്ട, രാജേഷ് നോയൽ, സുനിൽ, ഗിരീഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.
