കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു.

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ മീന്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി നാസര്‍ (38)ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീനുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ 5 മണിയോടെ ആണ്‌ സംഭവം. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ലോറി മറിയുകയായിരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മീന്‍ വണ്ടി റോഡില്‍ നിന്നും മാറ്റുന്നതിനുള്ള നടപടി തുടരുകയാണ്.

0Shares