
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിദ്ധാര്‍ത്ഥ്, വിഘ്നരാജ്, ശ്രീരൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജ് യൂണിയന് ഇലക്ഷനില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ പ്രതിഷേധിച്ച് എം.എസ് എഫ് പ്രവര്‍ത്തകരും, പുറത്ത് നിന്നെത്തിയ സംഘവും ഇരുമ്പ് വടി, പട്ടിക എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും, പ്രവര്‍ത്തകരുടെ തല ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ഇന്റര്‍വെല്ലിന്റെ സമയത്ത് അവര്‍ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചാനല്‍ ആര്‍ബിയോട് പറഞ്ഞു.
