കാസര്‍കോട് എടനീരില്‍ സംഘര്‍ഷം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് എടനീരില്‍  സംഘര്‍ഷം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എടനീരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍  രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. എസ്.ഡി.പി.ഐ – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം നടന്നതെന്നാണ് സൂചന. കുത്തേറ്റവരെ മംഗാലാപുരം ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ കാസര്‍കോട്ടെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോഴായിരുന്നു ഇവര്‍ക്ക് കുത്തേറ്റത്. പോസ്റ്റര്‍ പതിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

0Shares