കാസര്‍കോട് എം.പിയെന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് എം.പിയെന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ല:  രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തനിക്ക് ബി.ജെ.പിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് എം.പിയെന്ന നിലയില്‍ തനിക്ക് ബി.ജെ.പിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്.

അതേപോലെ എം.പിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എം.പി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനും അറിയിച്ചു. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.

0Shares