കാസര്‍കോട് ഉരുള്‍പൊട്ടല്‍; തേ​ജ​സ്വി​നി, ചൈത്രവാഹിനി പുഴകളിൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഉരുള്‍പൊട്ടല്‍; തേ​ജ​സ്വി​നി, ചൈത്രവാഹിനി പുഴകളിൽ  ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ട് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ വ​രു​ന്ന​തി​നാ​ല്‍ തേ​ജ​സ്വി​നി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നീലേശ്വരം പഞ്ചായത്തിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.വെളളരിക്കുണ്ട് താലൂക്കില്‍ ചൈത്രവാഹിനി പുഴലിയും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തുലാവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.

0Shares