കാസര്‍കോട് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിയിടിച്ച് അഞ്ച് മരണം; അപകടം പാലക്കാട് ബന്ധുവീട്ടില്‍ ഗൃഹപ്രവേശനത്തിന് പോയി മടങ്ങിവരവേ

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിയിടിച്ച് അഞ്ച് മരണം; അപകടം പാലക്കാട് ബന്ധുവീട്ടില്‍ ഗൃഹപ്രവേശനത്തിന് പോയി മടങ്ങിവരവേ

കാസര്‍കോട്: ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശിയടക്കം അഞ്ചുപേരാണ് മരിച്ചത്. കര്‍ണാടക ഉള്ളാള്‍ സ്വദേശികളായ ബീഫാത്തിമ, നസീമ, അസ്മ, ഇംതിയാസ്, മുസ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാടുള്ള മകളുടെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു അപകടം. വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് കൂട്ടിയിടിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവര്‍മാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 ഓടെ മഞ്ചേശ്വരം പോലിസെത്തി ഇന്‍ക്വസ്റ്റ് നടത്തി. ജീപ്പും ലോറിയും കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ്.ഫാത്തിമയുടെ പാലക്കാടുള്ള മകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്ന സംഘമാണ് ജീപ്പിലുണ്ടായിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ എട്ടുപേരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരേ മംഗളൂവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares