കാസര്‍കോട് ആദിവാസി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ആദിവാസി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി.

കാസര്‍കോട്: ആദിവാസി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. കാസര്‍കോട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മലവേട്ടുവ സമുദായക്കാരിയായ 28കാരിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ മാലോം കരിയോട്ടുചാല്‍ സ്വദേശികളായ ഷൈന്‍, ഷിജു എന്നിവരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കരിയോട്ടുചാലിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഷിജു പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ഷൈന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി വീട്ടിലെത്തുകയും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തു. വൈകീട്ട് മോചിപ്പിക്കപ്പെട്ട യുവതി സ്വന്തം കോളനിയില്‍ എത്തുകയും പീഡനവിവരം എസ്.സി, എസ്.ടി പ്രമോട്ടറെ അറിയിക്കുകയുമായിരുന്നു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. പിടിയിലായ രണ്ടുപേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. മറ്റുള്ളവര്‍ കൂടി ഉടന്‍ പിടിയിലാവുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

0Shares