കാസര്‍കോട്: അഡൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന്‍ (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ്(5), ശബരിനാഥ്(3) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്. കുഞ്ഞിക്കണ്ണന്‍ മണിയാണിയുടെയും യശോദയുടെയും മകനാണ് രാധാകൃഷ്ണന്‍. ബന്തടുക്ക മാണിമൂല മെട്ടയിലെ പരേതനായ കൊട്ടന്‍ മണിയാണിയുടെയും യശോദയുടെയും മകളാണ് പ്രസീത.
വിവരമറിഞ്ഞ് ആദൂര്‍ പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.
