കാസര്‍കോട് വീണ്ടും എച്ച്‌1 എന്‍1 ; 4 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് വീണ്ടും എച്ച്‌1 എന്‍1 ; 4 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും എച്ച്‌1 എന്‍1 രോഗബാധ സ്ഥിരീകരിച്ചു. നാലുപേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലയിലുടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കി.

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ജില്ലാശുപത്രിയില്‍ നിന്നെത്തിയ വിദഗ്ധ സംഘം 5 പേരുടെ ആന്തരിക സ്രവങ്ങള്‍ പരിശോധനയ്ക്ക് മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതില്‍ നാലു പേര്‍ക്കാണ് ഇന്നലെ വൈകീട്ടോടെ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

എച്ച് 1 എൻ 1 വായുവിലൂടെ പകരുന്ന വൈറൽ പനിയാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവ എച്ച് 1 എൻ 1 രോഗത്തിന്‍റെ ലക്ഷണമാകാം. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ ഗുരുതരമാകാതെ ശ്രദ്ധിക്കാൻ സാധിക്കും.

0Shares