കാസര്‍കോട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരനെ കാണാതായി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരനെ കാണാതായി

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരനെ കാണാതായി. പുഴയില്‍ വീണതാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ ആരംഭിച്ചു. ചെര്‍ക്കള ചേരൂരിലെ കബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് കുട്ടിയെ പുഴയില്‍ കാണാതായതായി സംശയിക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. വീടിനടുത്ത് തന്നെയാണ് ചേരൂര്‍ പുഴയുള്ളത്.

0Shares