കാസര്‍കോട്ട് രണ്ട് മക്കളുമായി അമ്മ കിണറ്റില്‍ ചാടി; മക്കള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് രണ്ട് മക്കളുമായി അമ്മ കിണറ്റില്‍ ചാടി; മക്കള്‍ മരിച്ചു.

കാസര്‍കോട്: കാഞ്ഞങ്ങാട് മടിക്കൈയില്‍ കുട്ടികളേയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. മക്കള്‍ രണ്ടുപേരും മരിച്ചു. അമ്മയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണിക്കര ബെസ്‌കോട്ട് മരുന്ന് കമ്പനിക്ക് സമീപത്തെ ഗീത (40) ആണ് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. മക്കളായ ഹരിനന്ദ (6), ലക്ഷ്മിനന്ദ (3) എന്നിവരാണ് മരിച്ചത്. അമ്പലത്തുകരയിലെ പോസ്റ്റ്മാസ്റ്റര്‍ സുധാകരന്റെ ഭാര്യയാണ് ഗീത.

0Shares