കാസര്‍കോട്: പേരാലിലെ അബ്ദുള്‍ സലാമിനെ(27) മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. ഇന്നലെ രാത്രിയാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍ മാങ്ങമുടി സിദ്ദീഖ് അടക്കം ആറുപേര്‍ പോലീസിന് മുമ്പാകെ ഹാജരായത്. ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയാണ് മാങ്ങാമുടി സിദ്ദീഖ്.

കൊലനടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട വടിവാളുകളും മഴുവുമാണ് കൊലക്ക് ഉപയോഗിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ രക്തക്കറ ഇല്ലാത്തത് സംശയത്തിനിട നല്‍കുന്നു. കൊലക്ക് ശേഷം കത്തിയും മഴുവും കഴുകിയിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇതില്‍ രക്തക്കറയുണ്ടോ എന്ന് വ്യക്തമാവുകയുള്ളു. ഏപ്രില്‍ 30നാണ് അബ്ദുള്‍ സലാമിനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.