കാസര്‍കോട്: എണ്മകജെ പഞ്ചായത്തില്‍ തെമ്പ്രവട്ടത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മുംതാസ്(11) ഫാത്തിമ(10) ഷിദ ആമിന(7) എന്നിവരാണ് മുങ്ങി മരിച്ചത്.വൈകീട്ട് കുളിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ ചെളിക്കുഴിയില്‍ പെട്ട് താണ് പോവുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും കുളിക്കാനിറങ്ങിയ കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൂന്ന് പേരെയും ജീവനറ്റ നിലയില്‍ കണ്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ദുരന്ത മരണം എണ്മകജെയെ കണ്ണീരിലാഴ്ത്തി.