കാസര്‍കോട്ട് ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് അരങ്ങൊരുങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് അരങ്ങൊരുങ്ങി.

കാസര്‍കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഈ മാസം 9,10,11 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരികോത്സവം നടത്തുന്നു. 9ന് രാവിലെ 10.30 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍, പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ,ടി.ഡി. രാമകൃഷ്ണന്‍ , പ്രൊഫ. എം എ റഹ്മാന്‍, ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍, അഗ്രഹാര കൃഷ്ണ മൂര്‍ത്തി (കന്നഡ), കെ ശിവ റെഡ്ഡി (തെലുങ്ക്), ഡോ.എം. രാമസ്വാമി (തമിഴ്), ഡോ. മീനാക്ഷി (തുളു), പി. കരുണാകരന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാകും.

കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു അതിഥികളെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന കവി സമ്മേളനം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഭാ വര്‍മ്മ ഉദ്ഘാടനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും .വിവിധ ഭാഷകളിലെ പ്രശസ്ത കവികള്‍ പങ്കെടുക്കും. അന്ന് വൈകീട്ട് നടക്കുന്ന സെമിനാര്‍ പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് മലയാള നാടകം അരങ്ങേറും.10,11 തീയതികളിലും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും.

0Shares